രണ്ട് രത്‌നങ്ങൾ

ഒരു വ്യാപാരി ചന്തയിലൂടെ നടക്കുകയായിരുന്നു അയാൾ  ഒരു മികച്ച ഇനം കുതിരയെ ഒരിടത്ത് കണ്ടു . അവയെ സ്വന്തമാക്കണമെന്ന് അയാൾക്ക് തോന്നി. അയാൾ അവയുടെ ഉടമസ്ഥനെ തേടിപ്പിടിച്ച് അയാളോട് വിലപേശി അവയെ നല്ലൊരു വിലയ്ക്ക് വാങ്ങി വീട്ടിലേക്ക് കൊണ്ടുവന്നു. അവയുടെ ജീനി അഴിച്ച് മാറ്റുന്നതിനിടയിൽ വേലക്കാരന് അതിനിടയിൽ നിന്നും ഒരു ചെറിയ തുണി സഞ്ചി ലഭിച്ചു. അതിൽ നിറയെ അമൂല്യമായ രത്‌നങ്ങളായിരുന്നു.


ഇത് കണ്ട് വേലക്കാരൻ മുതലാളിയോട് പറഞ്ഞു 'പ്രഭോ അങ്ങ് കൊണ്ടുവന്ന കുതിരയോടൊപ്പം എന്താണ് സൗജന്യമായി ലഭിച്ചതെന്ന് നോക്കൂ.'

കുതിരയുടെ ജീനിയിൽ നിന്ന് കിട്ടിയ തിളങ്ങുന്ന രത്‌നങ്ങൾ കണ്ട് യജമാനനും വീട്ടുകാരും അത്ഭുപ്പെട്ടു. ഇത് കണ്ട് യജമാനൻ സേവകനോട് പറഞ്ഞു 'ഞാൻ കുതിരയെ മാത്രമേ വാങ്ങിയിട്ടുള്ളു. രത്‌നങ്ങളുടെ വില കൊടുത്തിട്ടില്ല അതിനാൽ അതുടൻ തന്നെ തിരികെ നല്കണം.'

'അങ്ങ് ഇത് കയ്യിൽ വച്ചാൽ ആരുമിത് അറിയില്ല' സേവകൻ പറഞ്ഞു. എന്നാൽ അതൊന്നും ചെവിക്കൊള്ളാതെ യജമാനൻ ഉടൻ തന്നെ ആ രത്‌നങ്ങളുമായി ചന്തയിൽ പോയി അതിന്റെ ഉടമസ്ഥനെ കണ്ട് അവ അയാളെ തിരികെ ഏൽപ്പിച്ചു.

അത് കണ്ട് ആ ഉടമ അത്ഭുതപ്പെട്ടു. 'ഓ ഞാൻ ആ ജീനിയ്ക്കുള്ളിൽ രത്‌നങ്ങൾ വച്ചിരുന്ന കാര്യം മറന്നുപോയിരുന്നു. അത് തിരികെ തന്നതിന് വളരെ നന്ദി . ഇതിൽ നിന്ന് ഒരു രത്‌നം നിങ്ങൾ സമ്മാനമായി സ്വീകരിച്ചോളൂ' അയാൾ പറഞ്ഞു.

ഇത് കേട്ട് വ്യാപാരി പറഞ്ഞു 'എനിക്കിതിന് പ്രതിഫലമോ സമ്മാനമോ ഒന്നും വേണ്ട'

അയാൾ എത്ര വേണ്ട എന്ന പറഞ്ഞിട്ടും കുതിരയുടെ ഉടമ അയാളെ രത്‌നം സ്വീകരിക്കാൻ നിർബന്ധിച്ചുകൊണ്ടിരുന്നു.

അവസാനം വ്യാപാരി ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാൻ ഈ സഞ്ചി കൊണ്ടുവരുവാൻ തീരുമാനിച്ചപ്പോ ഏറ്റവും വിലപിടിപ്പുള്ള രണ്ട് രത്‌നങ്ങൾ ഞാൻ  എന്റെ കയ്യിൽ തന്നെ വച്ചിരുന്നു.

ഇത് കേട്ട് മറ്റേയാൾ കുപിതനായി ആ സഞ്ചിയിൽ നിന്നും രത്‌നങ്ങൾ പുറത്തെടുത്ത് അവയെണ്ണിനോക്കാൻ തുടങ്ങി. എന്നാൽ അവയിൽ നിന്നും രത്‌നങ്ങൾ ഒന്നും തന്നെ നഷ്ടപ്പെട്ടിരുന്നില്ല എന്ന് മനസ്സിലാക്കിയ അയാൾ അത്ഭുതത്തോടെ വ്യാപാരിയോട് ചോദിച്ചു 'നിങ്ങൾ കൈയ്യിൽ വച്ചിരിക്കുന്ന  വിലപിടിപ്പുള്ള ആ രത്‌നങ്ങൾ ഏതാണ്.

ഇത് കേട്ട് വ്യാപാരി പറഞ്ഞു എന്റെ സത്യസന്ധതയും വിവേകവും

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌