മുത്തശ്ശന്റെ പിറന്നാൾ സമ്മാനം

 


എന്ത് വരച്ചാലും ജീവൻവച്ച് വരുന്ന ചായപ്പെൻസിലുമായി  ശ്രുതി മുറിയിലോടിനടന്ന് വരയ്ക്കാൻ തുടങ്ങി. മുത്തശ്ശൻ പിറന്നാൾ സമ്മാനമായി കൊടുത്തതാണത് .ആദ്യം താടിയുള്ള ഒരപ്പൂപ്പനെ വരയ്ക്കാം .വെളുത്ത രോമങ്ങളോരോന്നായി കാറ്റിൽ പാറിത്തുടങ്ങി .വെളുങ്ങനെ ചിരിച്ചുകൊണ്ട് ചുമരിൽ നിന്നിറങ്ങിവന്ന അപ്പുപ്പൻ ശ്രുതിയുടെ നീണ്ടവിരലിൽ ഒരു കുഞ്ഞുമുത്തം കൊടുത്തു.'അപ്പൂപ്പൻ എന്റെ മുത്തശ്ശന് കളിക്കൂട്ടുകാരനായിരിക്കുമോ'' അവൾ അപ്പൂപ്പന്റെ ചെവിയിൽ ചോദിച്ചു .അപ്പൂപ്പൻ സന്തോഷത്തോടെ ശരിയെന്ന് തലയാട്ടി.

ഇനിയൊരു കുഞ്ഞുപൂവ് ,മുറ്റത്തെ ചെടിചട്ടിയിൽ എല്ലാവരോടും മുഖം വിർപ്പിച്ചു നിൽക്കുന്ന കുറ്റിമുല്ലയ്ക്ക് സമ്മാനമായി കൊടുക്കണം .

പിന്നിടവൾ വരച്ച ബിസ്‌ക്കറ്റുകളോക്ക നായക്കുട്ടി കറുമുറാ തിന്നു. പിന്നീടവൻ ചായപ്പെൻസിലിന്റെ അറ്റം നക്കുന്നതു കണ്ടപ്പോൾ അവൾക്ക് ചിരിപോട്ടി .കൊതിയാ നിനക്ക് ഞാൻ ഒരു വെലിയ കേക്ക് വരച്ച് തരാം

തന്റെ പിറന്നാൾ പോലും ഓർമിക്കാൻ മറന്ന അച്ഛനുമമ്മയും വരുമ്പോഴേക്കും അവൾ തന്റെ തന്നെ രുപം ചുമരിൽ വരച്ചു തീർത്ത് ചായപെൻസിലുമായി വഴിയിലൂടെ ഇറങ്ങി നടന്നു 

തന്റെ  കൂട്ടുകാരി സീമയുടെ ഓലക്കുടിലിനുപകരം നല്ലോരു വീടു കൊടുക്കണം. എന്നും തന്റെ മുന്നിൽ വന്ന് കൈനീട്ടാറുള്ള ബസ്റ്റോപ്പിലെ ആ കുഞ്ഞുമോന് എന്താ കൊടുക്കുക? അവളോരോന്നാലോചിച്ച്  നടക്കുന്നതിനിടയിൽ അവനവളുടെ മുന്നിൽ കൈനീട്ടികൊണ്ടു വന്നു. 

'ചേച്ചി ആ ചായപെൻസിൽ എനിക്ക് തര്വോ' 

'അതിനെന്താ, മോനെ ഇത് ചേച്ചി മോന്‌വേണ്ടികൊണ്ടുവന്നതാ' അവളവന്റെ കവിളിലോരുമ്മകൊടുത്തു. 

 പിന്നെ അവൾ ആ നാലും കൂടിയ കവലയിൽ നിന്ന് ഇതുവരെ നടന്നു പോവാത്ത ആ കാട്ടുവഴിയിലുടെ ഒരു മൂളിപ്പാട്ടും പാടി നടന്നു


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌